പവിത്രമോതിരത്തിന്‍റെ ചരിത്രം
പയ്യന്നൂരിലെ ചെവ്വാട്ട വളപ്പില്‍ പെരുന്തട്ടാന്‍ തറവാട്ടുകാരുടെ പരമ്പരാഗതമായ ഒരു സിദ്ധിയാണ് വിശിഷ്ടവും പരിപാവനവും സൗഭാഗ്യദായകവുമായ പവിത്രമോതിരത്തിന്‍റെ നിര്‍മ്മാണം. വിശിഷ്ടമായ ഈ മോതിരത്തിന്‍റെ മാഹാത്മ്യത്തെ കുറിച്ച് പുരാണേതിഹാസങ്ങളില്‍ വിശദമായ പ്രതിപാദനമുണ്ട്.
ദര്‍ഭകൊണ്ടുള്ള പവിത്രമോതിരത്തിനുപകരം സ്വര്‍ണ്ണം ഉപയോഗിച്ചുകൊണ്ടുള്ള അതിന്‍റെ നിര്‍മ്മാണത്തിന് ആദ്യമായി പയ്യന്നൂരിലെ ചൊവ്വാട്ട വളപ്പില്‍ കേളപ്പന്‍ പെരുന്തട്ടാന്‍ നിയോഗിക്കപ്പെട്ടതിന്‍റെ കാരണം പ്രസിദ്ധ പുണ്യക്ഷേത്രമായ പയ്യന്നൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്‍റെ ചരിത്രത്തില്‍ വിശദമാക്കിയിട്ടുണ്ട്. ഈ കുടുംബത്തിന്‍റെ പിന്‍മുറക്കാരാണ് ഇന്നും തനതായ ഈ ദിവ്യമോതിരം നിര്‍മ്മിക്കുന്നത്.
പവിത്രമോതിരം ധരിക്കുന്നത് ഭൗതീകമായ ശ്രേയസ്സിനും ആത്മീയവികാസത്തിനും ഒരു പോലെ അനുഗ്രഹപ്രദമാണ്. യജ്ഞങ്ങളില്‍ പങ്കെടുക്കുമ്പോഴും പിതൃബലി അര്‍പ്പിക്കുമ്പോഴും പവിത്രമോതിരം ധരിക്കുന്നത് അതിപുരാതനകാലം തൊട്ട് നടന്നു വരുന്ന പതിവാണ്. ഇത് ധരിക്കുന്നത് കൊണ്ട് യോഗപരമായ പല ആന്തരിക ശുദ്ധീകരണപ്രക്രിയകളും സംഭവിച്ച് ശരീരവും മനസ്സും ആരോഗ്യപ്രദമായിത്തീരുന്നുവെന്നത് അനേകം പേരുടെ അനുഭവജ്ഞാനമാണ്.



കരകൗശലത്തിന്‍റെ
അതുല്യമായ സമ്മാനം
കൈമാറുന്നു
ശ്രീ. സി വി ജയചന്ദ്രന്‍ ചെറുപ്പം
മുതലേ തന്‍റെ പ്രശസ്ത പിതാവായ പരേതനായ
ശ്രീ സി വി കുഞ്ഞമ്പു വില്‍ നിന്ന്
കരകൗശലവിദ്യ അഭ്യസിച്ചു.
തലമുറകളില്‍ നിന്ന്
തലമുറകളിലേക്ക്
പയ്യന്നൂര്‍ പവിത്ര മോതിരത്തിന്‍റെ
പ്രശസ്തമായ നിര്‍മ്മാതാവായ
പരേതനായ ശ്രീ.സി.വി.കുഞ്ഞമ്പു
മോതിരം നിര്‍മ്മിച്ചപ്പോള്‍.


പവിത്ര മോതിരം
പവിത്ര മോതിരം അതിൻറെ കലാപരമായ മികവിന് പേരുകേട്ടതാണ്. മോതിരത്തിൻറെ കലാരൂപങ്ങൾ ആകർഷകമാണെങ്കിലും, അലങ്കാരമല്ല അതിൻറെ പ്രധാന ലക്ഷ്യം. മോതിരത്തിലെ കെട്ടുകൾക്ക് പ്രത്യേക ആത്മീയ പ്രാധാന്യമുണ്ട്. ശരീരത്തിലെ സൂക്ഷ്മമായ ഊർജ്ജമേഖലകളെ സജീവമാക്കുകയും ഭൗതികവും ആത്മീയവുമായ ക്ഷേമം കൊണ്ടുവരുകയും ചെയ്യുന്ന തരത്തിലാണ് മോതിരം രൂപകൽപ്പന ചെയ്തിരിക്കുന്നത്.



നിങ്ങള്‍ക്ക് ഒരു പവിത്ര മോതിരം ലഭിക്കുമ്പോള്‍
നിങ്ങള്‍ക്ക് ഒരു കലയും മനസ്സമാധാനവും ലഭിക്കും